tur

തുറവൂർ: ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. കുത്തിയതോട് പഞ്ചായത്ത് എട്ടാം വാർഡ് ഓണംവേലി വെളിയിൽ പരേതനായ ദാസന്റെയും സുഭദ്ര‌യുടെയും മകൻ ഡി. അനിൽകുമാറാണ്‌ ( 49) മരിച്ചത്. കൊച്ചി ചളിക്കവട്ടത്ത് ബൈപാസിൽ ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു അപകടം. പെയി​ന്റിംഗ് കരാറുകാരനായ അനിൽകുമാർ ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് പോകുമ്പോൾ അതേ ദിശയിലേക്കുപോയ ഗുരുദേവ് എന്ന ബസ് ഓവർടേക്കിങ്ങിനിടെ സ്കൂട്ടറിൽ മുട്ടി. തുടർന്ന് നിയന്ത്രണം തെറ്റിയ സ്കൂട്ടറിൽനിന്ന്‌ ബസി​ന്റെ അടിയിലേക്ക് വീണ അനിൽകുമാറി​ന്റെ ശരീരത്തിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ.പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ . ഭാര്യ: ധന്യ. മകൻ: അക്ഷയ്. ബസ് ഡ്രൈവർ ഒളിവിലാണ്. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക്‌ പൊലീസ് കേസെടുത്തു.