കായംകുളം : ആറാട്ടുപുഴ വേലായുധ പണിക്കരുടെ 199-ാം മത് ജയന്തി ദിനാഘോഷം ആറാട്ടുപുഴ വേലായുധ പണിക്കർ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 11ന് വൈകിട്ട് 6 ന് പുതുപ്പള്ളി വാരണപ്പള്ളിൽ നടക്കും. ഉച്ചയ്ക്ക് 1 ന് ചേവണ്ണൂർ കളരിയിൽ നിന്ന് വാരണപ്പള്ളിയിലേയ്ക്ക് ഉള്ള ദീപശിഖാ പ്രയാണത്തിന് ചേവണ്ണൂർ കളരി കാര്യദർശി വിശുദ്ധാനന്ദ സ്വാമി ദീപം തെളിക്കും. ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ ആലുംമൂട്ടിൽ എം.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.ഫൗണ്ടേഷൻ പ്രസിഡന്റ് വി.എം.അമ്പിളി മോൻ അദ്ധ്യക്ഷത വഹിക്കും.എസ്.സുവർണ്ണകുമാർ ,പ്രൊഫ.ബി.ജീവൻ,വിനോദ് കുമാർ വാരണപ്പള്ളി,​കെ.ജയകുമാർ എന്നിവർ സംസാരിക്കും. കവിയത്രി മായാ വാസുദേവനെ ആദരിക്കും.വി.എം.അമ്പിളി മോൻ, പ്രൊഫ.ബി.ജീവൻ, വിനോദ് കുമാർ വാരണപ്പള്ളി, വി.കെ.പ്രേംസൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.