
കായംകുളം : പത്തിയൂരിൽ വ്യാജമദ്യ നിർമ്മാണത്തിനായി മാരുതി സിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുവന്ന 374 ലിറ്റർ സ്പിരിറ്റ് പിടികൂടി. ഒരാൾ പിടിയിലായി. മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു.
ജില്ലയിലെ കുപ്രസിദ്ധ സ്പിരിറ്റ് ഇടപാടുകാരനും നിരവധി കേസുകളിലെ പ്രതിയുമായ ചേരാവള്ളി പെരുമുഖത്ത് വടക്കതിൽ വീട്ടിൽ സ്റ്റീഫൻ വർഗീസാണ് ഓടി രക്ഷപ്പെട്ടതെന്ന് എക്സൈസ് പറഞ്ഞു. ഇയാളുടെ സഹായി ചെങ്ങന്നൂർ എണ്ണയ്ക്കാട് രഞ്ജിത്ത് ഭവനത്തിൽ രഞ്ജിത്ത് കുമാറാണ് (29) പിടിയിലായത്. ഇവർ കുറച്ചുനാളുകളായി എക്സൈസ് ഷാഡോ സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു .
ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ എം.മഹേഷും സംഘവുമാണ് സ്പിരിറ്റ് പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ എൻ. പ്രസന്നൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ കെ.പി.സജിമോൻ,എം.റെനി, ഓംകാർനാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.സന്തോഷ് , എസ് ദിലീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമില മോൾ, എക്സൈസ് ഡ്രൈവർ പി.എൻ.പ്രദീപ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.