ph

കായംകുളം: മിനിലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തൃക്കുന്നപ്പുഴ പതിയാങ്കര കൊച്ചു പണ്ട്യാലയിൽ അബ്ദുൾ റഷീദ് (60) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7മണിയോടെ കൃഷ്ണപുരം അജന്ത ജംഗ്ഷനിൽ ആയിരുന്നു അപകടം. കക്കാഇറച്ചി കച്ചവടക്കാരനായ അബ്ദുൾ റഷീദ് കരുനാഗപ്പള്ളിയിലേക്ക് പോകുമ്പോൾ എതിരെ മീൻ കയറ്റി വന്ന മിനി ലോറി ഇടിക്കുകയായിരുന്നു.

ഭാര്യ: സുഹറാ ബീവി. മക്കൾ: അഫ്സൽ, ഹക്കിം,അനസ്, അഫ്സീന.മരുമക്കൾ :സുനീറ, മുനീറ, സിയാദ്, സജീന.