s

ആലപ്പുഴ : ആലപ്പുഴ രൂപതയുടെ മൈഗ്രന്റ്സ് കമ്മീഷനു കീഴിൽ ആരംഭിച്ച ആലപ്പുഴ ഇന്റർ നാഷണൽ മൈഗ്രന്റ് സിന്റെ സ്ഥാപനവും നിയമാവലി പ്രകാശനവും പ്രവാസി സംഗമവും രൂപതാധ്യക്ഷൻ ഡോ. ജയിംസ് ആനാപറമ്പിൽ 7ന് വൈകിട്ട് 3 ന് കർമ്മസദൻ പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. വികാരി ജനറൽ ജോയ് പുത്തൻവീട്ടിൽ സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.ഫാ.തോമസ് ഷൈജു ചിറയിൽ നിയമാവലി പ്രകാശനം ചെയ്യും. അഡ്വ. എ.എം. ആരിഫ് എം.പി. മുഖ്യപ്രഭാഷണം നിർവഹിക്കും.