s

ആലപ്പുഴ : കേരള ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം 7ന് ഹരിപ്പാട്ട് നടക്കും. ചെമ്പ്രോൽ കൊട്ടാരത്തിൽ നടക്കുന്ന സമ്മേളനം പൂയം തിരുനാൾ ഗൗരി പാർവതി ഭായി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. എം ലളിതാംബിക അദ്ധ്യക്ഷത വഹിക്കും. ഡോ. എഴുമറ്റൂർ‌ രാജരാജ വർമ്മ മുഖ്യപ്രഭാഷണം നടത്തും. പി.ആർ വർമ്മ സംസാരിക്കും. വി.കെ.മധുകുമാർ വർമ്മ റിപ്പോർട്ടും എം.കെ സൂര്യകുമാർ വർമ്മ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5.30വരെ കലാപരിപാടികൾ അരങ്ങേറും.