
ഹരിപ്പാട്: മുതുകുളം ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ആരംഭിച്ച കരീലക്കുളങ്ങര ലയൺസ് ക്ലബിന്റെ ഉദ്ഘാടനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുടക്കമായി. രാമപുരം താമരശ്ശേരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന്റെ ഭദ്രദീപ പ്രകാശനം ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ അജയ്യകുമാറും ഹരിപ്പാട് എം.എൽ.എ രമേശ് ചെന്നിത്തലയും ചേർന്ന് നിർവഹിച്ചു. തുടർന്ന് നടന്ന യോഗം ഡിസ്ട്രിക്റ്റ് ഗവർണർ അജയ്യകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതുകുളം ലയൺസ് ക്ലബ് പ്രസിഡന്റ് ജയശ്രീ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്ട് ക്യാബിനറ്റ് പ്രിൻസിപ്പൽ സെക്രട്ടറി ആർ.കെ പ്രകാശ് നിർവഹിച്ചു. ചടങ്ങിൽ സബർമതി സ്കൂളിലേ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായുള്ള തുക സ്കൂൾ സി.ഇ.ഓ എസ്.ദീപുവിന് കൈമാറി. ലയൺ വൈസ് ഗവർണർമാരായ അബ്ദുൽ വഹാബ്, ജെയിംസ് സി.ജോബ്, പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ലയൺ ഗോപകുമാർ മേനോൻ ലയൺസ് ഡിസ്ട്രിക്ട് ക്യാബിനറ്റ് കോർ മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.കരീലക്കുളങ്ങര ലയൺസ് ക്ലബിന്റെ പ്രസിഡന്റായി നിത അനിൽബോസും സെക്രട്ടറിയായി സതീഷ് കുമാറും ട്രഷററായി ഉദയകുമാറും സ്ഥാനമേറ്റു.