
അമ്പലപ്പുഴ: ജെ.സി.ഐ പുന്നപ്രയുടെ പന്ത്രണ്ടാം വാർഷിക സമ്മേളനവും, 2024 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. വിവിധ പദ്ധതികളുടെ ഉദ്ഘാടനം ടെക്ജൻഷ്യ സി. ഇ. ഒ ജോയ് സെബാസ്റ്റ്യൻ നിർവഹിച്ചു .ജെ.സി. ഐ മുൻ ദേശീയ പ്രസിഡന്റ് അനീഷ് സി. മാത്യു മുഖ്യപ്രഭാഷണം നടത്തി. ജെ. സി. ഐ പുന്നപ്ര പ്രസിഡന്റ് പി.അശോകൻ അദ്ധ്യക്ഷനായി . ഭാരവാഹികളായി മാത്യു തോമസ് (പ്രസിഡന്റ് ),ടി.എൻ. തുളസിദാസ്, പത്മകുമാർ (സെക്രട്ടറി ), രാജീവ് ജോസഫ് പറത്തറ (ട്രഷറർ ), റീഗൽ മാത്യു (ചെയർ പേഴ്സൺ) , മാരിയ മാത്യു (ജെ. ജെ ചെയർമാൻ ) തുടങ്ങിയവർ സ്ഥാനമേറ്റു.