
ഹരിപ്പാട്: ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബിന്റെ ചാർട്ടർ ദിനാഘോഷം റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ അഡ്വ.കെ.ജെ.രാജീവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.സുരേഷ് റാവുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സോൺ അസിസ്റ്റന്റ് ഗവർണർ ജേക്കബ് സാമുവൽ, ഡോ.ജോണി ഗബ്രിയേൽ, ബി. ബാബുരാജ്, വി.മുരളീധരൻ, ഡോ.എസ് പ്രസന്നൻ, എം.മുരുകൻ പാളയത്തിൽ, സോൺ മുൻ അസിസ്റ്റന്റ് ഗവർണർ സി.ജയകുമാർ, റിനു.വി.എസ്, അജിത് പാരൂർ, മായ സുരേഷ്, അനിൽ പ്രസാദ് എന്നിവർ സംസാരിച്ചു. ക്ലബിന്റെ മുൻ പ്രസിഡന്റുമാരെ പി.സുരേഷ് റാവു ആദരിച്ചു.