ഹരിപ്പാട്: നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിനെതിരെ ,സബ്‌സിഡി സാധനങ്ങളുടെ അപര്യാപ്തതയും വില വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയും കോൺഗ്രസ് ആറാട്ടുപുഴ സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റികളുടെ സംയുക്തത ആഭിമുഖ്യത്തിൽ തറയിൽകടവ് മാവേലി സ്റ്റോറിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. സൗത്ത് മണ്ഡലം പ്രസിഡന്റ്‌ ജി.എസ്.സജീവന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ ഷംസുദീൻ കായിപ്പുറം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ്‌ കാർത്തിക് ശശി മുഖ്യ പ്രഭാഷണം നടത്തി. നോർത്ത് മണ്ഡലം പ്രസിഡന്റ്‌ രാജേഷ് കുട്ടൻ, ഡി.സി.സി അംഗം കെ.രാജീവൻ, യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ എസ്.ശ്യാംകുമാർ, എസ്.അജിത,ടി.പി. അനിൽകുമാർ, ബിനു പൊന്നൻ, കെ.സുഭഗൻ, ആർ.സതീശൻ, ഹിമ ഭാസി, എൻ.വി.വിജയൻ, മൈമൂനത് ഫഹത്, രവി, അനൂപ്, സൗമ്യസോമനാഥ്, ചന്ദ്രബാബു, രതീശൻ തുടങ്ങിയവർ സംസാരിച്ചു.