അമ്പലപ്പുഴ: കൺസ്യൂമർ ഫെഡറേഷൻ ഒഫ് ഇന്ത്യ ജില്ലാ സമ്മേളനവും തിരഞ്ഞെടുപ്പും നടന്നു.ആലപ്പുഴ മെഡിക്കൽ കോളേജിലേയും ഗവ.ജനറൽ ആശുപത്രിയിലേയും ഡോക്ടർമാരുടേയും നഴ്സുമാരുടേയും ഒഴിവുകൾ നികത്തണമെന്ന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികളായി കരുമാടി മോഹനൻ (ജില്ലാ പ്രസിഡന്റ്), കുസുമം സോമൻ, അഗസ്റ്റിൻ ജോസഫ് (വൈസ് പ്രസിഡന്റുമാർ), ജി.രാജേന്ദ്രൻ (ജനറൽ സെക്രട്ടറി), എൻ.വിജയകുമാരൻ നായർ, ടി.സുരേഷ് (ജോ.സെക്രട്ടറിമാർ), ചമ്പക്കുളം രാധാകൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.