തുറവൂർ: പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ അന്ധകാരനഴി ബീച്ചിൽ നിന്ന് വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് (250 മീറ്റർ ചുറ്റളവിൽ)പിരിക്കുന്നതിനും പൊതു ടോയ്ലെറ്റ് നടത്തിപ്പിനുമുള്ള 31 വരെയുള്ള അവകാശത്തിനായി ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുളള /യോഗ്യതയുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ നിരതദ്രവ്യമടച്ച രസീത് സഹിതം ക്വട്ടേഷൻ 9 ന് ഉച്ചയ്ക്ക് 12 ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.