
കായംകുളം: കാറുകൾ കൂട്ടിയിടിച്ച് കാർയാത്രക്കാരി മരിച്ചു. കായംകുളം പെരിങ്ങാല ചൂരക്കാട്ടു കിഴക്കതിൽ പരേതനായ ബാബുവിന്റെ ഭാര്യ മിനി (50) യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെ ഭഗവതിപ്പടിയിലായിരുന്നു അപകടം.
മാവേലിക്കരയിൽ ബന്ധവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം മകനും ബന്ധുക്കൾക്കും ഒപ്പം കാറിൽ മടങ്ങുമ്പോൾ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷ്രക്കാനായില്ല.
മക്കൾ: ബിനു ബാബു, ബിജിൻ ബാബു. സംസ്കാരം പിന്നീട്.