ചേർത്തല:കണ്ണങ്കര സെന്റ് മാത്യുസ് ഹൈസ്‌കൂളിൽ പൂർവവിദ്യാർത്ഥി മഹാസംഗമം ഓർമ്മകളിലെ വസന്തം 7ന് നടക്കുമെന്ന് ജനറൽ കൺവീനർ സി.എം.റഫീക്,സ്‌കൂൾ പ്രധാന അദ്ധ്യാപിക ആൻ ജ്യോതി തോമസ്,സ്റ്റാഫ് സെക്രട്ടറി റോഷൻ ജെയിംസ്,എ.ആർ.പ്രസാദ്,ബേബി തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1955 മുതൽ 2023 വരെ പഠനം പൂർത്തീയാക്കിയവരാണ് മഹാസംഗമത്തിൽ പങ്കെടുക്കുന്നത്. പരിപാടിയുടെ ഭാഗമായി നാളെ വൈകിട്ട് 4ന് സ്‌കൂൾ അങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന വിളംബര ജാഥ മുഹമ്മ സി.ഐ വി.രാജ്കുമാർ ഫ്ളാഗ് ഓഫ് ചെയ്യും. 6ന് രാവിലെ 9ന് സൗജന്യ നേത്രപരിശോധന ക്യാമ്പ് നടക്കും. 10ന് വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം പി.പി. നവറോജി ഉദ്ഘാടനം ചെയ്യും. 7ന് രാവിലെ സ്വാഗത സംഘം രക്ഷാധികാരി ഫാ. ജോസഫ് കീഴങ്ങാട്ട് പതാക ഉയർത്തും.വൈകിട്ട് 3ന് തിരുവാതിര ഫ്യുഷൻ, 3.30ന് വയലിൽ വിസ്മയം, 4ന് നടക്കുന്ന പൊതുസമ്മേളനവും ഗുരുവന്ദനവും മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. ചാണ്ടി ഉമ്മൻ എം.എൽ.എ വിശിഷ്ടാതിഥികളെ ആദരിക്കും. മാത്യു സി. കുന്നുങ്കൽ ഗുരുശ്രേഷ്ഠരെ ആദരിക്കും. കോട്ടയം കോ–ഓപ്പറേറ്റ് എജ്യുക്കേഷൻ സെക്രട്ടറി ഫാ. തോമസ് പുതിയ കുന്നേൽ അദ്ധ്യക്ഷത വഹിക്കും. എസ്. മുരളി സമ്മാനദാനം നിർവഹിക്കും. തുടർന്ന് കലാസന്ധ്യ ആലപ്പി ഋഷികേശ് ഉദ്ഘാടനം ചെയ്യും. തുടർന്ന് തബല സോളോ,തിരുവാതിര, പാട്ടുംചിരിയും നാടകം എന്നിവയും നടക്കും.