
അമ്പലപ്പുഴ: ദേശീയപാതയിൽ തൂക്കുകുളം ജംഗ്ഷന് സമീപം കാറിടിച്ചു യുവാവ് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 15-ാം വാർഡ് വാടയ്ക്കൽ ഇടപ്പറമ്പിൽ മനോജ് (43) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ 3.30 ഓടെ സമീപത്തെ തട്ടുകടയിലേക്ക് നടന്നു പോകുമ്പോൾ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ സമീപവാസികൾ ചേർന്ന് മനോജിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷ്രക്കാനായില്ല. അമ്മ: ഓമന. സഹോദരങ്ങൾ: ബൈജു, സംഗീത.