ആലപ്പുഴ: തീർത്ഥാടന കേന്ദ്രമായ പൂങ്കാവ് പള്ളിയിൽ ഇന്ന് രാവിലെ 6നും 7നും ദിവ്യബലി, വൈകുന്നേരം 6 ന് ജപമാല എന്നിവ നടക്കും. ഭക്തി സാന്ദ്രമായ തിരുന്നാൾ ദിവ്യബലിയുടെ മുഖ്യ കാർമ്മികത്വം ഫാ.ബെനഡിക്റ്റ് കണ്ടെത്തിൽപറമ്പിൽ വഹിക്കും. ഫാ.ഡാനി,,ഫാ.സേവ്യർ ചിറമേൽ, ഫാ. സേവ്യർ ജിബിൻ കാരിംപുറത്ത്, ഫാ. ജോസഫ് ബെനസ്റ്റ് ചക്കാലയ്ക്കൽ, ഫാ. അഗസ്റ്റിൻ തയ്യിൽ, ഡീക്കൻ ജോബിൻ മാത്യു വലിയവീട് തുടങ്ങിയവർ സഹകാർമികത്വം വഹിക്കും