ചാരുംമൂട് : കരിമുളയ്ക്കൽ തുരുത്തിയിൽ ക്ഷേത്രത്തിന് സമീപം യുവാക്കൾ തമ്മിൽ തർക്കം നടന്ന സ്ഥലത്തെത്തിയ നൂറനാട് പൊലീസ് ഇവിടെയുണ്ടായിരുന്ന പ്രദേശ വാസികളുടെ ഉൾപ്പെടെ വാഹനങ്ങൾ തകർക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത സംഭവത്തിൽ , ഡി.വൈ.എഫ്.ഐ ചാരുംമൂട് ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു.ഇടതുപക്ഷ ഗവൺമെന്റിന്റെ പൊലീസ് നയങ്ങൾക്ക് വിരുദ്ധമായി സമീപനം സ്വീകരിക്കുന്ന നൂറനാട് സി.ഐ ഉൾപ്പെടുന്ന പൊലീസിന്റെ ഗുരുതരമായ കൃത്യ വിലോപത്തിൽ ഡി.വൈ.എഫ്.ഐ നിയമനടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകുമെന്നും പ്രസിഡന്റ് എസ്.അഷ്കർ, സെക്രട്ടറി എ.അനൂപ്, ട്രഷറർ രജിൻ എന്നിവർ സംസാരിച്ചു.