ചാരുംമൂട് : കരിമുളയ്ക്കൽ തുരുത്തിയിൽ ദേവീക്ഷേത്ര പരിസരത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന കഞ്ചാവ് മയക്കുമരുന്ന് മാഫിയകളെ ഒറ്റപ്പെടുത്തണമെന്നും ഇവർക്ക് പിന്തുണ നൽകുന്ന രാഷ്ട്രീയ നേതാക്കൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ബി.ജെ.പി ചാരുംമൂട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു . തുരുത്തിയിൽ ദേവി ക്ഷേത്രത്തിലെ ഭരണസമിതി തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിട്ടാണ് ക്ഷേത്ര പരിസരത്ത് സംഘർഷം അരങ്ങേറിയതെന്ന് മണ്ഡലം പ്രസിഡന്റ് പ്രഭ കുമാർ മുകളയത്ത് ആരോപിച്ചു.