
മാന്നാർ: കുട്ടംപേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ സൗജന്യ മരുന്നു വിതരണം നടത്തി. ഗാന്ധിഭവൻ ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗയ്ക്ക് നൽകി ബ്ലോക്ക്പഞ്ചായത്തംഗം രാജേഷ് ഗ്രാമം ഉദ്ഘാടനം ചെയ്തു. ചാരിറ്റബിൾ സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ് അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ മാനേജർ ജയശ്രീ മോഹനൻ, ബോർഡംഗം കല്ലാർമദനൻ, സുഭാഷ് ബാബു, സലിം ചാപ്രായിൽ എന്നിവർ സംസാരിച്ചു.