കുട്ടനാട് : സർക്കാരിന്റെ നെൽകർഷക വിരുദ്ധ നിലപാട് തിരുത്തുക, പി.ആർ.എസ് തുക വിതരണം ചെയ്യുന്നതിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക ,

2023ലെ പുഞ്ചകൃഷി പി.ആർ.എസ് പ്രകാരമുള്ള തുക ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നെൽകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 14ന് രാവിലെ 10 ന് സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധ ധർണ നടത്തും. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകൾക്ക് പുറമെ പാലക്കാട്, തൃശ്ശൂർ, വയനാട് ജില്ലകളിലെ സമാനസംഘടനകളെ കൂടി ഏകോപിപ്പിച്ച് സമരം ശക്തമാക്കാനും മങ്കൊമ്പിൽ ചേർന്ന് സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.

രക്ഷാധികാരി വി.ജെ.ലാലി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് പി.ആർ.സതീശൻ,​ വൈസ് പ്രസിഡന്റുമാരായ കെ.ബി.മോഹനൻ വെളിയനാട്, ലാലിച്ചർ പള്ളിവാതുക്കൽ, സന്തോഷ് പറമ്പിശ്ശേരി, ഷാജി മുടന്താഞ്ഞിലി,​ ട്രഷറർ ജോൺ സി.ടിറ്റോ, ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് തുടങ്ങിയവർ സംസാരിച്ചു.