മാന്നാർ: പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ, സംസ്ഥാന തലത്തിൽ യു.ഡി. എഫ്. നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി 9ന് ചെങ്ങന്നൂർ മാർക്കറ്റ് മൈതാനത്ത് വൈകിട്ട് 4 ന് നടക്കുന്ന "കുറ്റവിചാരണ സദസി"ൽ ആർ.എസ്.പിയുടെയും, വർഗ്ഗബഹുജന സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ 150 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ ആർ.എസ്.പി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. സംഘാടകസമിതി ഓഫീസിൽ നിയോജക മണ്ഡലം സെക്രട്ടറി സി.എൻ. പ്രസന്നകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ആർ.എസ്.പി ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, ഐക്യ കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.എൻ.നെടുവേലി ഉദ്ഘാടനം ചെയ്തു. എബി ജോസഫ് കല്ലിശ്ശേരി, പ്രസന്നകുമാർ ഗൗരീശങ്കരം, രാജേഷ് ചെറിയനാട്, ജയചന്ദ്രദാസ്, മുളവനമഠം പ്രമോദ്, തോമസ്ജോർജ് പാറമട എന്നിവർ സംസാരിച്ചു.