soja

ആലപ്പുഴ : സസ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ എസ്. എൻ. ഡി. പി. യോഗം 299ാം നമ്പർ കൈതത്തിൽ ശാഖാംഗമായ എസ്. സോജയെ ശാഖ ഭാരവാഹികൾ ആദരിച്ചു. യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം ദിലീപ് രാജ്, ശാഖാ പ്രസിഡന്റ് ഷാജിമോൻ, സെക്രട്ടറി പി.ഉദയകുമാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എൻ.ഹരിദാസ്, എസ്‌.സന്തോഷ് കുമാർ, കുടുംബയൂണിറ്റ് കൺവീനർ മിനി എന്നിവർ സംസാരിച്ചു.