ഹരിപ്പാട് : കാർ വാടകയ്ക്കെടുത്ത് വിൽപ്പന നടത്തിയ കേസിൽ പിടിയിലായ പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ആറാട്ടുപുഴ മംഗലം മാധവ മന്ദിരത്തിൽ നിർമ്മൽ മാധവ് (38) ആണ് റിമാൻഡിലുള്ളത്. തൃക്കുന്നപ്പുഴ പൊലീസ് രജിസ്റ്റർ കേസിൽ മൂന്നുമാസം മുമ്പ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ബംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് ഇയാൾ തൃക്കുന്നപ്പുഴ പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ പേരിൽ സമാനമായ രണ്ടു കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യുന്നതിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.