ആലപ്പുഴ:കുട്ടനാട് തോട്ടുവാത്തല യു.ബി.സി ഫാൻസ് വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടനവും പുതുവത്സര ആഘോഷവും കൈനകരി യു.ബി.സി ക്യാപ്ടൻ പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ രജീഷ്കുമാർ മംലശ്ശേരി അദ്ധ്യക്ഷനായി. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ് ഭദ്രദീപം തെളിച്ചു. സന്തോഷ് പട്ടണം, 10ാം വാർഡ് മെമ്പർ പ്രസീത മിനിൽകുമാർ, വാർഡ് മെമ്പറും സി.ബി.എൽ കമ്മിറ്റി അംഗവുമായ കെ.എ.പ്രമോദ്, ലോനപ്പൻ, യു.ബി.സി ഫാൻസ് രക്ഷാധികാരി ബി.സി.കുരുിവിടശ്ശേരി തുടങ്ങിയവർ സംസാരിച്ചു. പി.കെ.വിജയൻ, സജിമോൻ, സുനിൽപത്മനാഭൻ, സെബിൻ മാത്യു, ജിനേയ് കുറ്റിക്കാട് തുടങ്ങിയവർ പങ്കെടുത്തു.