
ആലപ്പുഴ: മാലിന്യം കലർന്ന കുടിവെള്ളം വിതരണം ചെയ്തതിനെതിരെ സമാധാനപരമായി സമരം ചെയ്ത നേതാക്കളെ അറസ്റ്റ് ചെയ്തു. ജയിലിൽ അടച്ചതിൽ എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. നേതാക്കളെയും ജനപ്രതിനിധികളെയും അടക്കം അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല.ഇടതുപക്ഷം ഭരിക്കുമ്പോഴുണ്ടാകുന്ന ഇത്തരം ജനദ്രോഹ നടപടികൾ സർക്കാരിന്റെ പ്രതിച്ഛായക്ക് ഏല്പിക്കും. വരും ദിവസങ്ങളിൽ ഈ വിഷയം ഉന്നയിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി തെരുവിൽ ഇറങ്ങുമെന്നും ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത്, സെക്രട്ടറി സനൂപ് കുഞ്ഞുമോൻ എന്നിവർ അറിയിച്ചു