ആലപ്പുഴ : റോട്ടറി ക്ലബ് ഒഫ് ആലപ്പി ഈസ്റ്റിന്റെയും റോട്ടറി ക്ലബ് ഒഫ് ക്വയ്‌ലോണിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ജയ്‌പൂർ കൃത്രിമകാൽ വിതരണ ക്യാമ്പ് 6ന് രാവിലെ 8 മുതൽ വൈകിട്ട് 5വരെ റോട്ടറി ക്ലബ് ഒഫ് ആലപ്പി ഈസ്റ്റ് ഹാളിൽ (ചാത്തനാട്) നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് സൗജന്യമായി കൃത്രിമകാൽ നിർമ്മിച്ച് ജനുവരി 15 ന് വിതരണം ചെയ്യും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ റവന്യൂ ജില്ലകൾ ഉൾപ്പെട്ട റോട്ടറി ഡിസ്ട്രിക്ട് 3211, ഇംഗ്ലണ്ടിലുള്ള റോട്ടറി ഡിസ്ട്രിക്ട് 1210, 1175, 1220, ദി റോട്ടറി ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് സാന്ത്വനം പ്രോജക്ട് നടപ്പിലാക്കുന്നത്. താത്പര്യമുള്ളവർ 9447460096, 9747148484 എന്നീ ഫോൺ നമ്പരുകളിൽ രജിസ്റ്റർ ചെയ്യണം.