ഹരിപ്പാട് : മൂന്നാഴ്ചക്കിടെ രണ്ടാം തവണ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. ആറാട്ടുപുഴ പെരുമ്പളളി റെജിഭവനത്തിൽ മാധവിനെ(20)യാണ് ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെ കൊച്ചിയുടെജെട്ടി ഭാഗത്തുവച്ച് കനകക്കുന്ന് പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 91-ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഴിഞ്ഞമാസം പതിനൊന്നിന് 300 ഗ്രാം കഞ്ചാവുമായി തൃക്കുന്നപ്പുഴ പൊലീസും മാധവിനെ അറസ്റ്റ് ചെയ്തിരുന്നു.