ആലപ്പുഴ : രോഗികളുടെ ഭക്ഷണത്തുകയിൽ ജില്ലാ ആയൂർവേദ ആശുപത്രിയ്ക്ക് കുടിശികയില്ലെന്ന് ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ സി.ജിജി ജോൺ അറിയിച്ചു. കഴിഞ്ഞദിവസം വരെ ആശുപത്രിയിലെ രോഗികൾക്ക് നൽകിയ ഭക്ഷണത്തിന്റെ തുക ജില്ലാ ആയൂർവേദ മെഡിക്കൽ ഓഫീസ് മുഖാന്തിരം അനുവദിച്ചിട്ടുണ്ട്. ആയുർവേദ ആശുപത്രികളിൽ രോഗികളുടെ കഞ്ഞിയും പയറുമുൾപ്പെട്ട ഭക്ഷണത്തിന് സർക്കാർ വിഹിതം കുടിശികയായത് സംബന്ധിച്ച കേരളകൗമുദി വാർത്തയിൽ ജില്ലാ ആശുപത്രിയിലും കുടിശിഖയുളളതായി പരാമർശിച്ചിരുന്നു. അമ്പത് കിടക്കകളുള്ള ജില്ലാ ആയൂർവേദ ആശുപത്രിയ്ക്ക് ഒന്നര ലക്ഷം രൂപയോളം ഡയറ്റിനായി അനുവദിച്ചിട്ടുണ്ടെന്നും ജിജി ജോൺ വെളിപ്പെടുത്തി.