sfre

പൂച്ചാക്കൽ: പെരുമ്പളം ദ്വീപിലെ ഇപ്പോഴത്തെ സംസാരവിഷയം ഒരു വിറക് കീറൽ യന്ത്രമാണ്.

ഒരു തൊഴിലാളി ചെയ്യുന്നതിന്റെ എട്ടുമടങ്ങ് വിറക് ഒരു മണിക്കൂർ കൊണ്ട് യന്ത്രം കീറിയിടും.

പെരുമ്പളം അഞ്ചാം വാർഡ് രത്നാലയത്തിൽ സന്തോഷ്കുമാറിന്റെ കണ്ടുപിടിത്തമാണ് ഈയന്ത്രം.

ഓയിൽ പ്രഷർ പമ്പും അതിനോട് ചേർന്നുള്ള ഹൈഡ്രോളിക് ജാക്കിയും അതിൽ ഘടിപ്പിച്ച മഴുവുമാണ് യന്ത്രത്തിന്റെ പ്രധാന ഭാഗങ്ങൾ. സെക്കൻഡ് ഹാൻഡ് ആപ്പേ ഓട്ടോറിക്ഷയുടെ എൻജിന്റെ സഹായത്തോടെ ഡീസലിലാണ് പ്രവർത്തിക്കുന്നത്. ആവശ്യക്കാർ ഒന്ന് വിളിച്ചാൽ മതി സന്തോഷ്കുമാർ യന്ത്രവുമായി വീട്ടിലെത്തി വിറക് കീറിക്കൊടുക്കും. യു ‌ട്യൂബിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാലുമാസംകൊണ്ട് രൂപപ്പെടുത്തിയ യന്ത്രത്തിന് 1.25 ലക്ഷം രൂപയോളം ചെലവായതായും യന്ത്രത്തിന്റെ നിർമ്മാണം,​ പ്രവർത്തനം

എന്നിവയെക്കുറിച്ച് ധാരാളം അന്വേഷണങ്ങൾ വന്നുകൊണ്ടിരിക്കുന്നതായും സന്തോഷ് കുമാർ പറയുന്നു.