s

ആലപ്പുഴ : പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പൂങ്കാവ് പള്ളിയിൽ ഉണ്ണി മിശിഹായുടെ ദർശന തിരുനാളിനോടനുബന്ധിച്ച് പ്രസുദേന്തിമാരുടെയും ദർശന സമൂഹാംഗങ്ങളുടെയും വാഴ്ച ഇന്ന് നടക്കും. ഇന്ന് രാവിലെ 5.30ന് ദിവ്യബലി, നൊവേന, 7ന് ദിവ്യബലി, വൈകിട്ട് 5.30 ന് 2025 ലെ പ്രസുദേന്തിമാരെ സെന്റ് ആന്റണീസ് ചാപ്പലിൽ നിന്നും സ്വീകരിച്ച് പള്ളിയിൽ എത്തിക്കും. തുടർന്ന് ജപമാല, ദിവ്യബലി. ഫാ. ബിപിൻ തറേപ്പറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും . ഫാ.മാത്യു പൊട്ടക്കുളത്തിൽ, ഫാ.സേവ്യർ ചിറമേൽ, ഫാ. സേവ്യർ ജിബിൻ കാരിംപുറത്ത്, ഫാ. ജോസഫ് ബെനസ്റ്റ് ചക്കാലയ്ക്കൽ, ഫാ.അഗസ്റ്റിൻ തയ്യിൽ, ഡീക്കൻ ജോബിൻ മാത്യു വലിയവീട് തുടങ്ങിയവർ സഹകാർമ്മികത്വം വഹിക്കും