
ആലപ്പുഴ : കേരള കർഷകത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെമക്കളിൽ നിന്നും 2023.അദ്ധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസഅവാർഡിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിനകത്തുള്ള സർക്കാർ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം,പ്രൊഫഷണൽ ബിരുദം, പിജി, പ്രൊഫഷണൽ പിജി, ഐ.ടി.ഐ, ടി.ടി.സി, പോളിടെക്‌നിക്ക്, ജനറൽനഴ്‌സിംഗ്, ബി.എഡ്.മെഡിക്കൽ ഡിപ്ലോമ പരീക്ഷകളിൽ ഉന്നതവിജയംനേടിയവരായിരിക്കണം. അപേക്ഷ ഫോമിൻ്റെമാത്യക www.agriworkersfund.org എന്നവെബ്‌സൈറ്റിൽലഭിക്കും. അപേക്ഷ 31വരെആലപ്പുഴ ക്ഷേമനിധി ബോർഡ് ഓഫീസിൽസ്വീകരിക്കും. കൂടതൽ വിവരങ്ങൾക്ക്: 0477 2964923.