s

ഹരിപ്പാട് : ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിലെ എൻ.എസ്.എസ് യൂണിറ്റും എം.ജി യൂണിവേഴ്സിറ്റി എൻ.എസ്‌.എസ്‌ സെല്ലും സംയുക്തമായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ നിർമ്മിച്ചു നൽകിയ അഞ്ചാമത് സ്നേഹവീടിന്റെ താക്കോൽ ദാനം ജില്ലാ പഞ്ചായത്തു പ്രതിപക്ഷ നേതാവ് ജോൺ തോമസ് താക്കോൽ ദാനം നിർവഹിച്ചു. പള്ളിപ്പാട് സ്വദേശിനിക്കാണ് വീട് നിർമിച്ചു നൽകിയത്. പള്ളിപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളി സഹ വികാരി ഫാ.ഷിജോ തോമസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷെറിൻ ബാബു, വോളണ്ടിയർ സെക്രട്ടറി എം.എസ്.ഗൗരിനന്ദന എന്നിവർ പങ്കെടുത്തു.