real

കൊല്ലം: റിയാലിറ്റി ഷോകളിലെ കുട്ടിത്താരങ്ങളെ കണ്ടപ്പോൾ സെൽഫിയെടുക്കാനും വിശേഷം തിരക്കാനും ആരാധകർ ഒപ്പം കൂടി. ഇന്നലെ ഹൈസ്കൂൾ വിഭാഗം ലളിതഗാന മത്സരം അരങ്ങേറിയ ജി.ദേവരാജൻ സ്‌മൃതിയിലാണ് ടെലിവിഷൻ സ്ക്രീനിലെ കുട്ടിത്താരങ്ങൾ പരസ്പരം വീണ്ടും ഏറ്റുമുട്ടിയത്.

എല്ലാവരും എ ഗ്രേഡും സ്വന്തമാക്കി. ഗായകരിൽ പലരും റിയാലിറ്റി മത്സരത്തിൽ എത്തിയ ശേഷം ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചു തുടങ്ങിയവരാണ്. റിയാലിറ്റി ഷോ താരങ്ങളായ ജി.ദേവനാരായണൻ, ദേവന ശ്രീയ, എം.ശ്രീഹരി, സംജുക്ത ജയകുമാർ, കൃഷ്ണശ്രീ, ആവണി എന്നിവരാണ് ക്യാമറ സ്‌ക്രീനിന് പുറത്ത് പരസ്പരം മത്സരാർത്ഥികളായെത്തിയത്.