s

അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ തകരാറിലായ സി.ടി സ്കാനിംഗ് സെന്ററിന്റെ പ്രവർത്തനം സംബന്ധിച്ച് ആലപ്പുഴ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി വിശദീകരണം തേടി. സ്കാനിംഗ് സെന്ററിലെത്തിയ സബ് ജഡ്ജ് പ്രമോദ് മുരളി ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ തേടി. ഏതാനും ദിവസം മുൻപ് സ്കാനിംഗ് മെഷീൻ തകരാറിലായതിനെത്തുടർന്ന് രോഗികളനുഭവിക്കുന്ന ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സബ് ജഡ്ജ് എത്തിയത്. മെഷീന്റെ സാങ്കേതിക തകരാർ പരിഹരിച്ച് അടുത്ത ദിവസം തന്നെ സ്കാനിംഗ് പുനരാരംഭിക്കുമെന്ന് ജീവനക്കാർ അദ്ദേഹത്തിന് ഉറപ്പു നൽകി.