
അമ്പലപ്പുഴ: എടത്വ സെന്റ് അലോഷ്യസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് പുറക്കാട് എ .എസ്. എം എൽ .പി സ്കൂളിൽ നടത്തിവന്ന സപ്തദിന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ അധ്യക്ഷനായി. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ അഡ്വ. വി.എസ്.ജിനുരാജ്, സ്കൂൾ മാനേജർ ടി.എ.താഹ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ മനോജ് സേവ്യർ, വി.ആർ.ഇന്ദു എന്നിവർ സംസാരിച്ചു.