cricket

കേരള - യു.പി മത്സരം ഇന്ന് മുതൽ ആലപ്പുഴ എസ്.ഡി കോളേജ് ഗ്രൗണ്ടിൽ

ആലപ്പുഴ : ആലപ്പുഴ ൽ ആദ്യമായി ആതിഥ്യം വഹിക്കുന്ന രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തിന് ഇന്ന് തുടക്കം. എസ്.ഡി കോളേജ് ഗ്രൗണ്ടിൽ കേരളവും ഉത്തർ പ്രദേശും തമ്മിലുള്ള മത്സരം രാ​വി​ലെ 9.30ന്​​ ​​ ആരംഭിക്കും.

രാജ്യാന്തര ക്രിക്കറ്റിൽ കന്നി സെഞ്ച്വറി നേടിയ സഞ്ജു സാംസണിന്റെ ക്യാപ്ടൻസിയിലാണ് സീസണിന് തുടക്കം കുറിക്കാൻ കേരളം ഇറങ്ങുന്നത്. വെങ്കിട്ടരമണയാണ് മുഖ്യ പരിശീലകൻ. ഇന്ത്യൻ താരങ്ങളായ റിങ്കുസിംഗ്, കുൽദീപ് യാദവ് അടക്കമുള്ളവർ യു.പിക്കുവേണ്ടി കളത്തിലിറങ്ങും. ഇരുടീമുകളും ഇവിടെ രണ്ടുദിവസത്തെ തീവ്രപരിശീലനം പൂർത്തിയാക്കിയാണ്​ മത്സരത്തിനിറങ്ങുന്നത്​. ബാറ്റിംഗിന് അനുകൂലമാണെന്ന് പ്രതീക്ഷക്കുന്ന പിച്ചിൽ ടോസ് നിർണായകമാണ്.

2018-19 സീസണിൽ സെമി ഫൈനലിലെത്തിയതാണ് രഞ്ജിയിലെ കേരളത്തിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. 2017ൽ ക്വാർട്ടറിലെത്തിയിരുന്നു. സ​ഞ്ജു സാം​സ​ൺ ഇന്ന് കളത്തിലിറങ്ങുമോയെന്ന് ഉറപ്പായിട്ടില്ല. ഒമ്പതിനാണ്​​ ടോസ്​. സത്യജിത്​ സദ്​ബായിയാണ്​ മാച്ച്​ റഫറി. എം. മുഹമ്മദ്​ റാഫി, നിഖിൽ എ. പട്​​വർധൻ എന്നിവരാണ്​ അമ്പയർമാർ.

കേരളടീമിന്റെ ക്യാമ്പുകൾ സ്ഥിരമായി നടക്കാറുണ്ടെങ്കിലും എസ്​.ഡി കോളജ്​ ഗ്രൗണ്ട് രഞ്ജിട്രോഫി മത്സരത്തിന്​ ആദ്യമായാണ്​ ബി.സി.സി.ഐ അനുമതി നൽകിയത്​. ഔട്ട്​ഫീൽഡും പിച്ചും മികച്ചതാണ്​. മ​ഴ പെ​യ്താ​ൽ ഗ്രൗ​ണ്ടി​ലെ വെ​ള്ളം ഒ​പ്പി​യെ​ടു​ക്കു​ന്ന സൂ​പ്പ​ർ സോ​പ്പ​റ​ട​ക്കമുള്ള ആ​ധു​നി​ക​സൗ​ക​ര്യ​ങ്ങ​ൾ മൈ​താ​ന​ത്തു​ണ്ട്.

ടീമുകൾ ഇവരിൽ നിന്ന്

കേരളം : സഞ്ജു സാംസൺ(ക്യാപ്ടൻ), രോഹൻ.എസ്.കുന്നുമ്മൽ(വൈസ് ക്യാപ്ടൻ),കൃഷ്ണ പ്രസാദ്,ആനന്ദ് കൃഷ്ണൻ, രോഹൻ പ്രേം, സച്ചിൻ ബേബി,വിഷ്ണു വിനോദ്,അക്ഷയ് ചന്ദ്രൻ,ശ്രേയസ് ഗോപാൽ, ജലജ് സക്സേന,വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി,വിശ്വേശ്വർ എ സുരേഷ്, നിതീഷ് എം.ഡി,ബേസിൽ എൻ.പി,വിഷ്ണുരാജ്

യു.പി : ആര്യൻ ജുയാൽ (ക്യാപ്ടൻ), മാധവ് കൗഷിക്ക്,സമർത്ഥ് സിംഗ്,കരൺ ശർമ്മ,പ്രിൻസ് യാദവ്,റിങ്കു സിംഗ്, സമീർ റിസ്‌വി,ധ്രുവ് ജുറേൽ,ആകാശ് ദീപ് നാഥ്,പ്രിയം ഗാർഗ്,യഷ് ദയാൽ,കുൽദീപ് യാദവ്, അങ്കിത് രാജ്പുത്ത്,കാർത്തിക് ത്യാഗി, സൗരഭ് കുമാർ.