
മുഹമ്മ: എം.പിമാരുടെ പ്രാദേശിക വികസനനിധിയിൽ നിന്ന് എ.എം. ആരിഫ് എം.പി തമ്പകച്ചുവട് ഗവ.യു.പി സ്കൂളിന് അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ഇന്ന് രാവിലെ 10ന് നടക്കും. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.വി.അജിത് കുമാർ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ എ. എം. ആരിഫ് എംപി ഫ്ലാഗ് ഓഫ് നിർവഹിക്കും. ഇതോടെ സ്കൂളിന് സ്വന്തമായുള്ള ബസുകൾ മൂന്നാകും. മുൻ എം.പി ടി. എൻ. സീമ, പി. പി. ചിത്തരഞ്ജൻ എം.എൽ.എ എന്നിവരാണ് നേരത്തേ ബസുകൾ നൽകിയത്. പി ടി എ പ്രസിഡന്റ് ഇ.കെ.ജ്യോതിഷ് കുമാർ സ്വാഗതവും സ്കൂൾ പ്രഥമാദ്ധ്യാപിക എം. ഉഷാകുമാരി നന്ദിയും പറയും.