മുഹമ്മ: കേരളത്തിൻറ വികസന -ക്ഷേമ പ്രവർത്തനങ്ങളെ തകർക്കാൻ ലക്ഷ്യം ഇട്ടുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നയത്തിനെതിരെ , സി.പി.എം മാരാരിക്കുളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 5ന് മുഹമ്മ ബസ് സ്റ്റാൻഡിനു സമീപം നടക്കുന്ന പ്രതിഷേധ കൂട്ടായ്മ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്യും.സി.കെ.സുരേന്ദ്രൻ അദ്ധ്യക്ഷനാകും.