മാന്നാർ:അഖില ഭാരത അയ്യപ്പ സേവാസംഘം മാന്നാർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 6ന് ആലുമ്മൂട് ജംഗ്ഷനുസമീപം കടമ്പാട്ട് രാമനിലയം ഭവനാങ്കണത്തിൽ വച്ച് അയ്യപ്പപൂജയും അന്നദാനവും തിരുവാതിരയും നടക്കും. ജഗന്നാഥൻ സ്വാമി ഭദ്രദീപ പ്രതിഷ്ഠ നിർവഹിക്കും. രാഘവൻസ്വാമി, പ്രഭാകരൻ സ്വാമി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഡി.വിജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയൻ സെക്രട്ടറി ഷാജി വേഴപ്പറമ്പിൽ അന്നദാനം ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് കെ.ബാലസുന്ദരപ്പണിക്കർ അദ്ധ്യക്ഷത വഹിക്കും. താലൂക്ക് ട്രഷറർ രാജേഷ് കുമാർ എൻ.ആർ.സി, താലൂക്ക് കമ്മിറ്റിയംഗം ഹരിദാസ് കിംകോട്ടേജ്, ഹരി കുട്ടമ്പേരൂർ, ബിജു കണ്ണാടിശ്ശേരിൽ, എം.പിഹരികുമാർ എന്നിവർ അയ്യപ്പസന്ദേശം നൽകും. കുട്ടമ്പേരൂർ ശ്രീദുർഗാ വനിതാസംഘം, പൊതുവൂർ ശ്രീഭദ്രാ തിരുവാതിര സമിതി എന്നിവർ തിരുവാതിര അവതരിപ്പിക്കും.