മാന്നാർ: ശബരിമല അയ്യപ്പ സേവാസമാജം മാന്നാർ പഞ്ചായത്ത് കമ്മിറ്റിയുടെ ആറാമത് സമൂഹസദ്യയും മഹാ ആഴിപൂജയും 5, 6, 7 തീയതികളിൽ വാതല്ലൂർ ഗ്രൗണ്ടിൽ (വായനശാല ജംഗ്ഷന് കിഴക്കുവശം) നടക്കും. ഇന്ന് വൈകിട്ട് 4.30 ന് വിഗ്രഹ ഘോഷയാത്ര തേവരിക്കൽ മഹാദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് പാട്ടമ്പലം ദേവീക്ഷേത്രം, വിളയിൽ മഹാദേവക്ഷേത്രം, ശ്രീശാസ്താക്ഷേത്രം, തൃക്കുരട്ടി ശ്രീ മഹാദേവ ക്ഷേത്രം, മുത്താരമ്മൻ ക്ഷേത്രം മേമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പരബ്രഹ്മ മൂർത്തി ക്ഷേത്രം, കുചേലാശ്രമം വഴി നന്ദ്യാട്ട് ജംഗ്ഷനിൽ എത്തിച്ചേരും. ആറിന് മുത്തുക്കുട, മഹിളാ സമാജം വക താലപ്പൊലി, പമ്പമേളം എന്നിവയുടെ അകമ്പടിയോടുകൂടി നന്ത്യാട്ടു ക്ഷേത്രം, നൂറാട്ട് ക്ഷേത്രം, വാതല്ലൂർ ക്ഷേത്രം എന്നിവയുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ക്ഷേത്രത്തിൽ എത്തിച്ചേരും. ഏഴിന് സേവ, 9ന് നൃത്ത നൃത്യങ്ങൾ. നാളെ ഭാഗവത പാരായണം, അന്നദാനം, ഗാനമേള, ദീപാരാധന, വയലിൽ കച്ചേരി, തിരുവാതിര. ഏഴിന് ഭാഗവത പാരായണം, സമൂഹസദ്യ, നാരായണീയ പാരായണം, ദീപാരാധന, ഭജൻസ്, മഹാ ആഴിപൂജ, ആചാര്യദക്ഷിണ എന്നിവയോടെ സമാപിക്കും.