മാന്നാർ: സംസ്ഥാന പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം കർഷകർക്ക് തക്കാളി, മുളക്, വഴുതന, വെണ്ട, പയർ എന്നിവയുടെ തൈകൾ സൗജന്യമായി വിതരണം ചെയ്യും. ആവശ്യമുള്ള കർഷകർ ഇന്ന് രാവിലെ 10.30 മുതൽ തനതാണ്ടിലെ കരമടച്ച രസീതുമായി കൃഷിഭവനിൽ എത്തി തൈകൾ കൈപ്പറ്റണമെന്ന് മാന്നാർ കൃഷി ഓഫീസർ പി.സി.ഹരികുമാർ അറിയിച്ചു.