മാവേലിക്കര : പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ 7 മുതൽ 17 വരെ നടക്കുന്ന പെരുനാളിനു മുന്നോടിയായുള്ള അവലോകന യോഗം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റാസ നടക്കുന്ന 16നും 17നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ തഴക്കര മുതൽ പുതിയകാവ് വരെ വഴിയോരക്കച്ചവടം പൂർണമായി ഒഴിപ്പിക്കുന്നതിനും വാഹന ഗതാഗതം മറ്റു വഴികളിലൂടെ തിരിച്ചു വിടുന്നതിനും തീരുമാനിച്ചു. നവീകരണം അവസാനഘട്ടത്തിലായ തട്ടാരമ്പലം -പന്തളം റോഡിൽ പുളിമൂട് മുതൽ തഴക്കര വരെ പുതുതായി സ്‌ഥാപിച്ച തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുന്നതിനു ക്രമീകരണം ഒരുക്കും. നഗരസഭ അധ്യക്ഷൻ കെ.വി.ശ്രീകുമാർ യോഗത്തിൽ അധ്യക്ഷനായി. നഗരസഭ ഉപാധ്യക്ഷ കൃഷ്ണകുമാരി, സ്‌ഥിരം സമിതി അധ്യക്ഷരായ അനി വർഗീസ്, സജീവ് പ്രായിക്കര, കൗൺസിലർമാരായ നൈനാൻ സി.കുറ്റിശേരിൽ, തോമസ് മാത്യു, ബിനു വർഗീസ്, സഭ മാനേജിങ് കമ്മിറ്റിയംഗം സൈമൺ വർഗീസ് കൊമ്പശേരിൽ തുടങ്ങിയവർ സംസാരിച്ചു.