ആലപ്പുഴ: ദി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപത്‌സ് കേരളയുടെ 103-ാമത് ശാസ്ത്ര സെമിനാർ ദേശീയ സെമിനാറായി 7ന് രാവിലെ 9 മുതൽ പ്രിൻസ് ഹോട്ടലിൽ നടക്കും. 600ഓളം പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കും. എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസാ ജോൺ വിശിഷ്ടാതിഥിയാകും. ഹോമിയോപ്പതി ഡയറക്ടർ ഡോ.വിജയാംബിക, ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. പ്രിൻസി സെബാസ്റ്റ്യൻ, ഹോംകോ എം.ഡി ഡോ. ശോഭാ ചന്ദ്രൻ, ഡോ.ശാലിനി ജി. ഉണ്ണിത്താൻ എന്നിവർ പങ്കെടുക്കും. വൈകിട്ട് 5 വരെ നടക്കുന്ന സെഷനിൽ ഡയബറ്റിസ് ചികിത്സയിൽ ഹോമിയോപ്പതിക്കുള്ള സാദ്ധ്യതകളെക്കുറിച്ചുള്ള ശാസ്ത്രീയ അറിവുകൾ പങ്കുവയ്ക്കും. വനിതാ ഹോമിയോ ഡോക്ടർമാരുടെ സംഘടനയായ 'സിന്ദൂര'ത്തിന്റെ നേതൃത്വത്തിൽ പ്രമേഹം വിഷയമായി നടത്തുന്ന സെമിനാറിൽ വിദഗ്‌ധ ഫാക്കൽറ്റിയും ആഗ്ര നൈമിനാഥ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആർ.എം.ഒയുമായ ഡോ. റിതു ഗുപ്‌ത ക്ലാസ്സ് നയിക്കും. ഡോ.മുഹമ്മദ് അസ്ലം, ഡോ. സിമ്‌ന തസ്‌നീം എന്നിവരും പങ്കെടുക്കും.

സിന്ദൂരത്തിന്റെ മുൻ ഭാരവാഹികളെ ആദരിക്കും. ദി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപത്‌സ് സംസ്ഥാന പ്രസിഡന്റ് ഡോ. റെജു കരീം, ജനറൽ സെക്രട്ടറി ഡോ. കൊച്ചുറാണി വർഗീസ്, ട്രഷറർ ഡോ. ബാബു കെ.നോർബർട്ട്, സൗത്ത് സോൺ വൈസ് പ്രസിഡന്റ് ഡോ. രാജേഷ്, ഡോ. ബിനിരാജ്, ഡോ.വിനിത. ഡോ.ഇന്ദുജ, ഡോ. ഷമീന സലീം, ഡോ. മിനി ശ്യാം, ഡോ. അശ്വിൻ പണിക്കർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.