sneharammam

ചെന്നിത്തല: ചെറുകോൽ പഴയ പോസ്റ്റ്‌ ഓഫീസിനു സമീപം മാലിന്യ നിക്ഷേപ കേന്ദ്രമായി കിടന്നിരുന്ന പ്രദേശം ചെന്നിത്തല മഹാത്മാ സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഉദ്യാനമാക്കി. മഹാത്മ എൻ.എസ്.എസ് യൂണിറ്റ് സപ്തദിന ക്യാമ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി മാലിന്യങ്ങൾ നീക്കം ചെയ്ത് വൃത്തിയാക്കി 'സ്നേഹാരാമം' സജ്ജീകരിക്കുകയും ചെയ്തു. മഹാത്മാ സ്കൂൾ പ്രിൻസിപ്പാൾ അശ്വതി.വി, എൻ.എസ്.എസ് വാളന്റിയേഴ്സ് ലീഡേഴ്‌സായ ജിതിൻ, അനന്തലക്ഷ്മി എന്നിവർ ചേർന്നു സ്നേഹാരാമം ചെന്നിത്തല പഞ്ചായത്തിന് സമർപ്പിച്ചു. ചെന്നിത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികുമാർ കോമന്റേത്ത്, വാർഡ് മെമ്പർ ഷിബു കിളിമന്തറയിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ദീപ രാജൻ, ബിന്ദു പ്രദീപ്‌, അജിത ദേവരാജൻ, ദത്തുഗ്രാമ പ്രതിനിധി ജി.ജയദേവ് അദ്ധ്യാപകരായ ഗിരിജദേവി, ആര്യ.യു, സ്റ്റാഫ് സെക്രട്ടറി പ്രിയമോൾ.വി എന്നിവർ പങ്കെടുത്തു.