ഹരിപ്പാട്: കേരളത്തിനെതിരായ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4ന് ചിങ്ങോലി എൻ.ടി.പി സി ജംഗ്ഷനിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിക്കും. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ബി.അബിൻഷാ ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡന്റ് കെ.കരുണാകരൻ അദ്ധ്യക്ഷത വഹിക്കും.