മാന്നാർ : തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ സ്ഥാപിച്ചിട്ടുളള ട്രാഫിക് സിഗ്നൽ ലൈറ്റ് തൂണുകളിൽ സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യ ബോർഡ് സ്ഥാപിക്കുവാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും ഇതിൽ നിന്ന് അധികൃതർ പിന്മാറണമെന്നും തൃക്കുരട്ടി ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു. സിഗ്നൽ ലൈറ്റ് തൂണുകളിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനെതിരെ മാന്നാർ ഗ്രാമപഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് എൻജിനിയർ മന്ത്രിമാരായ മുഹമ്മദ് റിയാസ്, സജി ചെറിയാൻ എന്നിവർക്ക് പരാതികൾ നൽകിയിട്ടുണ്ടെന്നും ഉപദേശകസമിതി പ്രസിഡന്റ് കലാധരൻ കൈലാസം അറിയിച്ചു.