
മാന്നാർ: കോൺഗ്രസ് നേതാവ് അബുദൾ സലാമിന്റെ 9-ാമത് അനുസ്മരണ സമ്മേളനം ഇരമത്തൂർ കറുകയിൽ ജംഗ്ഷനിൽ നടന്നു. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം കെ.സി.പുഷ്‌പലത അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാക്കോ സുജിത്ത് ശ്രീരംഗം, ടി.കെ.ഷാജഹാൻ, ടി.എസ്.ഷഫിക്ക്, അജിത്ത് പഴവൂർ, മധു പുഴയോരം, പ്രമോദ് കണ്ണാടിശ്ശേരിൽ. ഹരി കുട്ടംപേരൂർ, അനിൽ മാന്തറ, വൽസല ബാലക്യഷ്ണൻ, ചിത്ര എം.നായർ, സജി മെഹ്ബൂബ്, രാജേന്ദ്രൻ ഏനാത്ത്, രാധമണി ശശീന്ദ്രൻ, പ്രദീപ് ശാന്തിസദൻ, രാഗേഷ്, ഷംഷാദ്, ശ്യാം ജയചന്ദ്രൻ, സിന്ധു പ്രശോഭ്, അനിത മൻമഥൻ എന്നിവർ സംസാരിച്ചു.