
ചേർത്തല : പ്രധാനമന്ത്റി നരേന്ദ്രമോദിയുടെ എല്ലാ ഗ്യാരന്റികളും വോട്ട് ലക്ഷ്യംവച്ചുകൊണ്ടാണെന്നും മണിപ്പൂരിനെ കാണാത്ത മോദിയുടെ ഗ്യാരന്റിയിൽ എന്തു ഉറപ്പാണുള്ളതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി ചോദിച്ചു.
വയലാർ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം പാർട്ടി പ്രവർത്തകർ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. മോദിയുടെ ഗ്യാരന്റിയിലെ ഞാൻ,ഞാൻ,ഞാൻ എന്നത് ഇന്ത്യൻ പാരമ്പര്യമല്ല.അത് ഫാസിസ്റ്റ് ശൈലിയാണ്.ആ വഴിയിലൂടെയാണ് മോദിയും സഞ്ചരിക്കുന്നത്. രാജ്യം മുതലാളിത്തത്തിലേക്കും ഏകാധിപത്യത്തിലേക്കും പോകുന്നതിന്റെ സൂചനകളാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു. മന്ത്റി പി.പ്രസാദ്, ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് നേതാക്കളായ ടി.ടി.ജിസ്‌മോൻ, എം.കെ.ഉത്തമൻ,എൻ.എസ്.ശിവപ്രസാദ്, ടി.എസ്.അജയകുമാർ,എം.സി.സിദ്ധാർത്ഥൻ, ടി.സുരേഷ് ബാബു,പി.വി.സത്യനേശൻ,വയലാർ ശരത് ചന്ദ്രവർമ്മ തുടങ്ങിയവർ പങ്കെടുത്തു.