
കുട്ടനാട് : എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സര സംഗമം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. സമതി പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം അദ്ധ്യക്ഷനായി. രക്ഷാധികാരികളായ അഡ്വ. പി. കെ സദാനന്ദൻ, കുഞ്ഞുമോൻ പട്ടത്താനം, ജനറൽസെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, ട്രഷറർ ഗോപകുമാർ തട്ടങ്ങാട്ട്, സീനിയർ വൈസ് പ്രസിഡന്റ് ജോർജ് തോമസ് കളപ്പുര, പി.ഡി.രമേശ്കുമാർ, ഷാജി മാധവൻ, ഐസക്ക് എഡ്വേർഡ്, ഫിലിപ്പ് ജോസ്, കെ.ജി.ശശിധരൻ, ബാബു കണ്ണന്തറ തുടങ്ങിയവർ സംസാരിച്ചു