
ചേർത്തല: കഞ്ഞിക്കുഴിയിലെ കർഷക അവാർഡ് ജേതാവ് സാനുമോൻ
ഇത്തവണ ഒന്നര ഏക്കറിൽ നടത്തിയ പച്ചക്കറിയുടെ വിളവെടുപ്പ് കെ.കെ.കുമാരൻ പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ പഞ്ചായത്തംഗം പുഷ്പവല്ലി,കർമ്മസേന കൺവീനർ ജി.ഉദയപ്പൻ,കൃഷി ഓഫീസർ റോസ്മി ജോർജ്,എസ്.ഡി. അനില,മുരളി,സാനു മോൻ എന്നിവർ സംസാരിച്ചു. വയലറ്റ് നിറമുള്ള കുറ്റിപ്പയറാണ് കൂടുതലും കൃഷിയിടത്തിൽ വിളഞ്ഞത്. പരീക്ഷണാടിസ്ഥനത്തിലാണ് കുറ്റിപ്പയർ കൃഷി ഇത്തവണ സാനു നടത്തിയത്. ഏറെ സ്വാദിഷ്ടമായതിനാൽ ആവശ്യക്കാർ ഏറെയാണ്. ദേശീയ പാതയിൽ തിരുവിഴ കവലയ്ക്കു സമീപം സ്വന്തമായുള്ള വിപണന കേന്ദ്രം വഴിയാണ് വിൽപ്പന.